ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കം; വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. 66 ദിവസങ്ങളിലായി 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം 2022 ഏപ്രിൽ 6ന് അവസാനിക്കും. നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയും അതിന്‍റെ വെല്ലുവിളികളും വിലയിരുത്തുന്നതിനൊപ്പം പ്രധാനമന്ത്രി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു നടത്തുന്ന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ നിയമിതയായ ശേഷം ഇരുസഭകളിലും രാഷ്ട്രപതി നടത്തുന്ന ആദ്യ പ്രസംഗമാണിത്.

Jan 13, 2023 - 22:50
 0

What's Your Reaction?

like

dislike

love

funny

angry

sad

wow