മധുരത്തോടെ തുടങ്ങാം; കേന്ദ്ര ബജറ്റിന് മുന്നോടിയായ ഹല്‍വ ചടങ്ങ് ഇന്ന്

രാജ്യത്തിന്‍റെ സാംസ്കാരിക പാരമ്പര്യമനുസരിച്ച്, പുതിയ കാര്യം ആരംഭിക്കുന്നതിനു മുമ്പ് മധുരപലഹാരങ്ങൾ കഴിക്കണമെന്നാണ്. കേന്ദ്ര ബജറ്റിന്‍റെ കാര്യത്തിലും ഇന്ത്യക്കാർ ഈ പാരമ്പര്യം പിന്തുടരുന്നു. ഇതിനെ 'ഹൽവ ചടങ്ങ്' എന്നാണ് വിളിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള പരമ്പരാഗത ഹൽവ ചടങ്ങ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ സാന്നിധ്യത്തിൽ നടക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ആസ്ഥാനമായ നോർത്ത് ബ്ലോക്കിലാണ് ഹൽവ ചടങ്ങ് നടക്കുക. പരമ്പരാഗതമായി, കേന്ദ്ര സർക്കാർ എല്ലാ വർഷവും ഹൽവ ചടങ്ങ് നടത്താറുണ്ട്. ഈ ചടങ്ങോടെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയ അവസാനിക്കുകയാണ്. കൂടാതെ, ബജറ്റ് അവതരണത്തിന്‍റെ ആരംഭവുമാണിത്. ഒരു വലിയ പാത്രത്തിൽ ഹൽവ തയ്യാറാക്കി ധനകാര്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് നൽകുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ബജറ്റ് നിർമ്മാണ പ്രക്രിയയുടെ പൂർത്തീകരണമാണ് ഹൽവ ചടങ്ങ്. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷം ചടങ്ങ് നടന്നിരുന്നില്ല.

Jan 26, 2023 - 12:23
 0

What's Your Reaction?

like

dislike

love

funny

angry

sad

wow