കൂത്താട്ടുകുളത്ത് ആസാം സ്വദേശി മരിച്ച നിലയിൽ
കോട്ടയം: കൂത്താട്ടുകുളത്ത് ആസാം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണു മരിച്ചത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലാണ്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്സാനയും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. റുക്സാനയെ ബബൂൾ മർദിച്ചതിനെ തുടർന്ന് ഇവർ സമീപത്തെ വീട്ടിലാണത്രെ രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ ബബൂലിനെ വീടിനു […]
കോട്ടയം: കൂത്താട്ടുകുളത്ത് ആസാം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണു മരിച്ചത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലാണ്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.
മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്സാനയും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. റുക്സാനയെ ബബൂൾ മർദിച്ചതിനെ തുടർന്ന് ഇവർ സമീപത്തെ വീട്ടിലാണത്രെ രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ ബബൂലിനെ വീടിനു പിന്നിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്.
What's Your Reaction?