ടയർ നിക്കോൾസ് കൊലപാതകം; ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി സസ്പെൻഷൻ
കറുത്ത വംശജനായ ടയർ നിക്കോൾസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു. ട്രാഫിക് നിയമലംഘനം ആരോപിച്ച് നിക്കോൾസിനെ തടഞ്ഞ ഉദ്യോഗസ്ഥരിൽ ഒരാളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് മെംഫിസ് പൊലീസ് അറിയിച്ചു. ഇതോടെ ആകെ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം ആറായി. പ്രെസ്റ്റൺ ഹെംഫിൽ (26) എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. നിക്കോൾസിനെ തടയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഉദ്യോഗസ്ഥരിൽ ഒരാളാണ്. മറ്റ് അഞ്ച് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ജനുവരി 7 […]
കറുത്ത വംശജനായ ടയർ നിക്കോൾസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു. ട്രാഫിക് നിയമലംഘനം ആരോപിച്ച് നിക്കോൾസിനെ തടഞ്ഞ ഉദ്യോഗസ്ഥരിൽ ഒരാളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് മെംഫിസ് പൊലീസ് അറിയിച്ചു. ഇതോടെ ആകെ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം ആറായി.
പ്രെസ്റ്റൺ ഹെംഫിൽ (26) എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. നിക്കോൾസിനെ തടയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഉദ്യോഗസ്ഥരിൽ ഒരാളാണ്. മറ്റ് അഞ്ച് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ജനുവരി 7 ന് ട്രാഫിക് ലംഘനം ആരോപിച്ച് 29 കാരനായ നിക്കോൾസിനെ പൊലീസ് ഉദ്യോഗസ്ഥർ അതിക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദന വീഡിയോ ദൃശ്യങ്ങൾ പിന്നീട് പരസ്യപ്പെടുത്തി.
മൂന്ന് ദിവസത്തിന് ശേഷം ജനുവരി 10 ന് അദ്ദേഹം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. നിക്കോൾസിന്റെ മരണം യുഎസിലെ പൊലീസ് ക്രൂരതയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ വീണ്ടും ഉയർത്തിക്കാട്ടി. അതേസമയം ഫെബ്രുവരി 7 ന് പ്രസിഡന്റ് ബൈഡന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ പങ്കെടുക്കാൻ നിക്കോൾസിന്റെ മാതാപിതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
What's Your Reaction?