യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ
ദുബായ് : യുഎഇയിൽ താമസ വീസയുള്ളവർക്ക് യുകെ വീസ ഇനി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കും. 7 ആഴ്ചവരെ എടുത്തിരുന്ന വീസ നടപടികളാണ് രണ്ടാഴ്ചയായി കുറഞ്ഞത്. വീസ ലഭിക്കാനുള്ള കാലതാമസം കാരണം കഴിഞ്ഞ വേനലവധിക്ക് യുകെ യാത്ര ബുക്ക് ചെയ്ത പലരും അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഹീത്രോ വിമാനത്താവളത്തിൽ ദിവസം 1 ലക്ഷത്തിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ലെന്ന നിബന്ധനയും തിരിച്ചടിയായി. എന്നാൽ, നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതും ബ്രിട്ടിഷ് എയർവേയ്സ്, എമിറേറ്റ്സ് കമ്പനികൾ അവരുടെ മുഴുവൻ വിമാനങ്ങളും സർവീസിനിറക്കുന്നതും […]
ദുബായ് : യുഎഇയിൽ താമസ വീസയുള്ളവർക്ക് യുകെ വീസ ഇനി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കും. 7 ആഴ്ചവരെ എടുത്തിരുന്ന വീസ നടപടികളാണ് രണ്ടാഴ്ചയായി കുറഞ്ഞത്. വീസ ലഭിക്കാനുള്ള കാലതാമസം കാരണം കഴിഞ്ഞ വേനലവധിക്ക് യുകെ യാത്ര ബുക്ക് ചെയ്ത പലരും അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഹീത്രോ വിമാനത്താവളത്തിൽ ദിവസം 1 ലക്ഷത്തിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ലെന്ന നിബന്ധനയും തിരിച്ചടിയായി.
എന്നാൽ, നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതും ബ്രിട്ടിഷ് എയർവേയ്സ്, എമിറേറ്റ്സ് കമ്പനികൾ അവരുടെ മുഴുവൻ വിമാനങ്ങളും സർവീസിനിറക്കുന്നതും യുകെ യാത്ര കൂടുതൽ എളുപ്പമാക്കും. സീറ്റുകൾ വർധിച്ചതിനാൽ വിമാന നിരക്കിലും കുറവുണ്ടെന്നു ട്രാവൽ ഏജൻസികൾ പറയുന്നു. ബിസിനസ് വീസകൾ 48 മണിക്കൂറിനകം ലഭ്യമാക്കുമെന്നും യുകെ ഇമിഗ്രേഷൻ അറിയിച്ചു. വീസ നടപടികൾ വേഗത്തിൽ പൂർത്തിയാകും എന്നതിനാൽ ഇത്തവണ കൂടുതൽ പ്രവാസികൾ യുകെ യാത്ര തിരഞ്ഞെടുക്കുമെന്നാണ് ട്രാവൽ ഏജൻസികളുടെ പ്രതീക്ഷ. യുകെയിൽ മക്കളെ വിട്ടു പഠിപ്പിക്കുന്ന പ്രവാസികൾക്ക് അവധിക്കാലം കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കഴിയും.
What's Your Reaction?