ഖത്തർ ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി

ദോഹ : ഖത്തറിന്റെ ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി. നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാൻ അനുമതി.  ലോകകപ്പിനായി ഉപയോഗിച്ച ഹയാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. വിദേശീയരെ സംബന്ധിച്ച് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയാണ് ഹയാ കാര്‍ഡുകള്‍ എന്നതിനാല്‍ ഇക്കാലയളവില്‍ കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ ഒന്നിലധികം തവണ വന്നുപോകാം. പ്രവേശനത്തിന് പ്രത്യേക ഫീസും നല്‍കേണ്ടതില്ല. അതേസമയം […]

Jan 31, 2023 - 07:55
 0
ഖത്തർ ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി

ദോഹ : ഖത്തറിന്റെ ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി. നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാൻ അനുമതി. 

ലോകകപ്പിനായി ഉപയോഗിച്ച ഹയാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. വിദേശീയരെ സംബന്ധിച്ച് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയാണ് ഹയാ കാര്‍ഡുകള്‍ എന്നതിനാല്‍ ഇക്കാലയളവില്‍ കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ ഒന്നിലധികം തവണ വന്നുപോകാം. പ്രവേശനത്തിന് പ്രത്യേക ഫീസും നല്‍കേണ്ടതില്ല. അതേസമയം ഹയാ കാര്‍ഡ് മുഖേന രാജ്യത്തേക്ക് പ്രവേശിക്കാന്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. 

നേരത്തെ ഹയാ കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം 2022 ഡിസംബര്‍ 23 വരെയും രാജ്യത്ത് താമസിക്കാനുള്ള സമയപരിധി ഈ മാസം ജനുവരി 23 വരെയുമായിരുന്നു. ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേ‌ക്കുമുള്ള പ്രവേശനം എളുപ്പമാക്കി കൊണ്ടാണ് ലോകകപ്പിനായി ഹയാ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. 
ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടിയതോടെ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 3 പേരെ ഒപ്പം കൂട്ടാം. ഒന്നിലധികം തവണ ഹയാ കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ വന്നു പോകാം. പ്രവേശന ഫീസും നല്‍കേണ്ടതില്ല. പ്രവേശന കവാടങ്ങളില്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ ഇ-ഗേറ്റ് സംവിധാനവും ഉപയോഗിക്കാം. 

What's Your Reaction?

like

dislike

love

funny

angry

sad

wow