ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന; 569 സ്ഥാപനങ്ങൾക്കെതിരെ കേസ്
ക്രിസ്മസ് ആഘോഷങ്ങളുടെ മറവിൽ അളവ്/തൂക്ക അഴിമതി നടത്തിയ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. ഡിസംബർ 19 മുതൽ 24 വരെ സംസ്ഥാനത്തെ 2,455 സ്ഥാപനങ്ങളിൽ വകുപ്പ് പരിശോധന നടത്തിയിരുന്നു. വിവിധതരം തട്ടിപ്പുകൾ നടത്തിയതിന് പരിശോധന നടത്തിയ നാലിലൊന്ന് സ്ഥാപനങ്ങൾക്കെതിരെയും ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ഈ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഇനത്തില്‍ 12,05,500 രൂപയും ഈടാക്കി. ക്രിസ്മസ് വിപണിയിലെ അളവ് / തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ലീഗൽ മെട്രോളജി വിഭാഗം മിന്നൽ പരിശോധന നടത്തിയത്. അളവ് തൂക്ക ഉപകരണം മുദ്ര പതിപ്പിക്കാത്തത് / രേഖ ഹാജരാക്കാത്തത്, അമിത വില ഈടാക്കൽ, വില തിരുത്തൽ, പാക്കർ രജിസ്ട്രേഷൻ ഇല്ലാത്തത്, അളവിൽ / തൂക്കത്തിൽ കുറവ്, സെക്ഷൻ 23 ന്‍റെ ലംഘനം ഉൾപ്പെടെ പരിശോധനയിൽ കണ്ടെത്തി.
ക്രിസ്മസ് ആഘോഷങ്ങളുടെ മറവിൽ അളവ്/തൂക്ക അഴിമതി നടത്തിയ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. ഡിസംബർ 19 മുതൽ 24 വരെ സംസ്ഥാനത്തെ 2,455 സ്ഥാപനങ്ങളിൽ വകുപ്പ് പരിശോധന നടത്തിയിരുന്നു. വിവിധതരം തട്ടിപ്പുകൾ നടത്തിയതിന് പരിശോധന നടത്തിയ നാലിലൊന്ന് സ്ഥാപനങ്ങൾക്കെതിരെയും ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ഈ സ്ഥാപനങ്ങളില് നിന്ന് പിഴ ഇനത്തില് 12,05,500 രൂപയും ഈടാക്കി. ക്രിസ്മസ് വിപണിയിലെ അളവ് / തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ലീഗൽ മെട്രോളജി വിഭാഗം മിന്നൽ പരിശോധന നടത്തിയത്. അളവ് തൂക്ക ഉപകരണം മുദ്ര പതിപ്പിക്കാത്തത് / രേഖ ഹാജരാക്കാത്തത്, അമിത വില ഈടാക്കൽ, വില തിരുത്തൽ, പാക്കർ രജിസ്ട്രേഷൻ ഇല്ലാത്തത്, അളവിൽ / തൂക്കത്തിൽ കുറവ്, സെക്ഷൻ 23 ന്റെ ലംഘനം ഉൾപ്പെടെ പരിശോധനയിൽ കണ്ടെത്തി.
What's Your Reaction?