ലൈഫ് മിഷൻ കോഴ കേസ്; ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ കഴിയില്ലെന്ന് ശിവശങ്കർ

ലൈഫ് മിഷൻ കോഴക്കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ലെന്ന് എം ശിവശങ്കർ ഇമെയിൽ വഴിയാണ് അറിയിച്ചത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഇ.ഡി അറിയിച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനിലക്കാരിയായ സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചെന്നും ഈ കള്ളപ്പണമാണ് സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയതെന്നും ആണ് ഇ.ഡിയുടെ കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.

Jan 31, 2023 - 08:00
 0

What's Your Reaction?

like

dislike

love

funny

angry

sad

wow