ചിന്ത ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണം; ഗവർണർക്കും വിസിക്കും പരാതി
കോപ്പിയടിയും തെറ്റായ വിവരങ്ങളും പ്രബന്ധത്തിൽ ഉൾപ്പെടുത്തിയതിനാൽ ചിന്ത ജെറോമിന്‍റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവകലാശാല വി.സിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി. ഗവേഷണത്തിൽ ചിന്തയ്ക്ക് വഴികാട്ടിയായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിന്‍റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലെ മലയാള സാഹിത്യത്തിലെ എക്കാലത്തെയും ആപ്ത ഉദാഹരണമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. ഇതിലാണ് ചിന്ത 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്നെഴുതിയത്. യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിട്ടും കേരള സർവകലാശാല അനങ്ങിയിട്ടില്ല. ചിന്ത ജെറോമും വിശദീകരണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും ആരോപണ വിഷയം വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.
 
What's Your Reaction?