രാജ്യത്ത് സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന ആദ്യ ജില്ലയായി കൊല്ലം

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി കൊല്ലം. കേശവൻ സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേവലം ഒരു വർഷം കൊണ്ട് ജില്ലയിലെ ഏഴ് ലക്ഷം കുടുംബങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തും കിലയും ചേർന്ന് കഴിഞ്ഞ ജനുവരിയിലാണ് സിറ്റിസൺ കാമ്പയിൻ ആരംഭിച്ചത്. പത്ത് വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു. പരിശീലനം ലഭിച്ച രണ്ടായിരത്തോളം സെനറ്റർമാർ 10 മുതൽ 20 വരെ കുടുംബങ്ങളെ ഗ്രൂപ്പുകളായി വിഭജിച്ചാണ് ക്ലാസ് എടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രചാരണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ പലയിടത്തും ക്ലാസുകൾ പൂർത്തിയാകാത്തതിനാൽ അഞ്ച് മാസം കൂടി വൈകി. നാടിന്‍റെ പുരോഗതി ലക്ഷ്യമിടുന്നവർ അധികാരത്തിൽ വരണമെങ്കിൽ വോട്ട് ചെയ്യുന്ന ജനങ്ങൾക്കിടയിൽ ഭരണഘടനാ അവബോധം ഉണ്ടാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്തുകളാണ് കുളത്തൂപ്പുഴയും ബ്ലോക്ക് പഞ്ചായത്ത് ചവറയും. മതനിരപേക്ഷതയും സാമൂഹികാന്തരീക്ഷവും മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ജില്ലയുടെ സമ്പൂർണ സാക്ഷരതാ പദവി മുതൽക്കൂട്ടാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Jan 15, 2023 - 08:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow