ലോകകപ്പ് ഹോക്കിയിൽ വിജയത്തുടക്കമിട്ട് ഇന്ത്യ; സ്പെയിനെ പരാജയപ്പെടുത്തി
15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡി മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. സ്പെയിനെ പരാജയപ്പെടുത്തി. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. അമിത് രോഹിദാസ് (12ാം മിനിറ്റ്), ഹാർദിക് സിംഗ് (26) എന്നിവരാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. ലോകകപ്പിൽ ഇന്ത്യയുടെ 200-ാമത്തെ ഗോൾ കൂടിയായിരുന്നു രോഹിദാസിന്‍റെ ഗോൾ. കേരളത്തിന്‍റെ ശ്രീജേഷാണ് ഇന്ത്യക്കായി ഗോൾവല കാത്തത്. മറ്റു മൽസരങ്ങളിൽ ഇംഗ്ലണ്ട് വെയിൽസിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കും ഓസ്ട്രേലിയ ഫ്രാൻസിനെ ഏകപക്ഷീയമായ എട്ട് ഗോളുകൾക്കും അർജന്‍റീന ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപ്പിച്ചു. ഫ്രാൻസിനെതിരായ മത്സരത്തിൽ ഓസീസിനായി ജെറെമി ഹെയ്‌വാർഡ്, ടോം ക്രെയ്ഗ് എന്നിവർ ഹാട്രിക് നേടി. ഇംഗ്ലണ്ട് (ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനം), വെയിൽസ് (15ാം സ്ഥാനം) എന്നിവയാണ് ഇന്ത്യയ്ക്കൊപ്പം പൂൾ ഡിയിലെ മറ്റ് ടീമുകൾ. ടോക്കിയോ ഒളിമ്പിക്സിൽ 40 വർഷത്തിനുശേഷം ഒളിമ്പിക് ഹോക്കിയിൽ മെഡൽ എന്ന ലക്ഷ്യം കൈവരിച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോക്കി ലോകകപ്പിനായുള്ള കാത്തിരിപ്പ് കൂടുതൽ ദൈർഘ്യമേറിയതാണ്. കൃത്യമായി പറഞ്ഞാൽ 47 വർഷം. 1975 ൽ അജിത്പാൽ സിങ്ങിന്‍റെ നേതൃത്വത്തിൽ ക്വാലാലംപൂരിൽ കിരീടം നേടിയ ശേഷം ഇന്ത്യ ക്വാർട്ടർ ഫൈനലിനപ്പുറം പോയിട്ടില്ല. ഒളിമ്പിക്സ് വെങ്കല മെഡൽ നേട്ടത്തിന്‍റെ പിൻബലത്തിൽ ഈ വർഷത്തെ ലോകകപ്പിൽ മത്സരിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം ഇവിടെയും മെഡൽ നേടുക എന്നതാണ്.

What's Your Reaction?