ശശി തരൂരിന് വിയന്നയിൽ ഉജ്ജ്വല സ്വീകരണം, സംവാദത്തിൽ വിവിധ ഭാഷകളിൽ മറുപടി, സദസിൽ നിറഞ്ഞ് കയ്യടി
വിയന്ന: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന് വിയന്നയിൽ സ്വീകരണം. ശനിയാഴ്ച വൈകുന്നേരം വിയന്നയിലെ പ്രോസി ഇന്ത്യൻ റെസ്റ്റോറന്‍റിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിയന്ന മലയാളികൾക്കൊപ്പം ഓസ്ട്രിയയിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാരും, സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്നാണ് തരൂരിന് സ്വീകരണം നൽകിയത്. സ്വീകരണത്തിന് ശേഷം ശശി തരൂർ സംവാദത്തിലും പങ്കെടുത്തു. ഡബ്യു എം എഫിന്‍റെ ആദരസൂചകമായി ഡബ്യു എം എഫ് സ്ഥാപകനും […]
 
                                വിയന്ന: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന് വിയന്നയിൽ സ്വീകരണം. ശനിയാഴ്ച വൈകുന്നേരം വിയന്നയിലെ പ്രോസി ഇന്ത്യൻ റെസ്റ്റോറന്‍റിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിയന്ന മലയാളികൾക്കൊപ്പം ഓസ്ട്രിയയിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാരും, സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്നാണ് തരൂരിന് സ്വീകരണം നൽകിയത്. സ്വീകരണത്തിന് ശേഷം ശശി തരൂർ സംവാദത്തിലും പങ്കെടുത്തു.
ഡബ്യു എം എഫിന്‍റെ ആദരസൂചകമായി ഡബ്യു എം എഫ് സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ ഡോക്ടർ പ്രിൻസ് പള്ളിക്കുന്നേൽ ശശി തരൂരിനെ പൊന്നാട അണിയിക്കുകയും ഡബ്യു എം എഫ് നാഷണൽ പ്രസിഡന്‍റ് ജേക്കബ് കീക്കാട്ടിൽ ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഡബ്യു എം എഫ് ഗ്ലോബൽ ചെയർമാന്‍റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ ഷാജി കിഴക്കേടത്ത് (സെക്രട്ടറി ഡബ്യു എം എഫ് , ഓസ്ട്രിയ) സ്വാഗതമാശംസിക്കുകയും മാത്യു ചെറിയാൻകളയിൽ (ഡബ്യു എം എഫ് ഗ്ലോബൽ ജോയിന്‍റ് സെക്രട്ടറി) തരൂരിനെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണം നടത്തുകയും ചെയ്തു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            