ആത്മഹത്യാ ശ്രമം; നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി
ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചി കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. 2009 ഫെബ്രുവരി 11നാണ് സംഭവം നടന്നത്. 25 ലക്ഷം തട്ടിച്ചെന്ന കേസിൽ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണർ ഓഫീസിലേക്ക് വരുത്തിയപ്പോഴാണ് നടൻ ആത്മഹത്യാശ്രമം നടത്തിയത്. സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി മാറ്റി മുറിയിലെ പേപ്പർ മുറിക്കുന്ന കത്തി എടുത്ത് കൈയിലെ ഞരമ്പ് മുറിച്ചു വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാശ്രമം നടത്തിയതിനുമാണ് വിജയകുമാറിനെതിരെ കേസെടുത്തത്. എന്നാൽ, കോടതിയിൽ കേസ് സംശയാതീതമായി തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ എഎംഎംഎ(അമ്മ) തന്നെ ഒറ്റപ്പെടുത്തിയതിൽ അതിയായ വേദനയുണ്ടെന്നും വിജയകുമാർ പറഞ്ഞു. വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂർ കോടതി നേരത്തെ തള്ളിയിരുന്നു. ഇതടക്കം അഞ്ച് കേസുകളാണ് വിജയകുമാറിനെതിരെ ഉണ്ടായിരുന്നത്. എല്ലാ കേസുകളിലും കോടതി കുറ്റവിമുക്തനാക്കിയതായി വിജയകുമാർ പറഞ്ഞു.
 
What's Your Reaction?