യുഎഇയിൽ ഇന്നു മുതൽ ഇന്ധനവില വില കൂടും
യുഎഇയിൽ ഇന്നു മുതൽ ഇന്ധനവില വില കൂടും. പെട്രോൾ ലിറ്ററിന് 27 ഫിൽസും ഡീസൽ ലിറ്ററിന് ഒമ്പത് ഫിൽസും വർധിക്കും. ഊർജ മന്ത്രാലയമാണ് ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന് നാളെ മുതൽ ലിറ്ററിന് 3 ദിർഹം 05 ഫിൽസ് ഈടാക്കും. ജനുവരിയിൽ സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 78 ഫിൽസായിരുന്നു. സ്‌പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 67 ഫിൽസിൽ നിന്ന് 2 ദിർഹം 93 ഫിൽസായി. ഇ […]
യുഎഇയിൽ ഇന്നു മുതൽ ഇന്ധനവില വില കൂടും. പെട്രോൾ ലിറ്ററിന് 27 ഫിൽസും ഡീസൽ ലിറ്ററിന് ഒമ്പത് ഫിൽസും വർധിക്കും. ഊർജ മന്ത്രാലയമാണ് ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന് നാളെ മുതൽ ലിറ്ററിന് 3 ദിർഹം 05 ഫിൽസ് ഈടാക്കും. ജനുവരിയിൽ സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 78 ഫിൽസായിരുന്നു. സ്‌പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 67 ഫിൽസിൽ നിന്ന് 2 ദിർഹം 93 ഫിൽസായി.
ഇ പ്ലസ് പെട്രോളിന് 2 ദിർഹം 86 ഫിൽസ് നൽകണം. ജനുവരിയിലെ നിരക്ക് 2 ദിർഹം 59 ഫിൽസായിരുന്നു. ഡീസൽ വില ലിറ്ററിന് 3 ദിർഹം 29 ഫിൽസിൽ 3 ദിർഹം 38 ഫിൽസായി. പെട്രോൾ വില ഉയരുന്നതിനാൽ ഇന്ന് ഉച്ച മുതൽ പെട്രോൾ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
What's Your Reaction?