അങ്കമാലി - ശബരി റെയിൽവേ പദ്ധതി: പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി ഇടുക്കി എംപി
ദില്ലി : അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ ജനപ്രതിനിധികളുമായി കേന്ദ്രം അടിയന്തരമായി ചർച്ച നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു. ചർച്ചയിൽ അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ റെക്കോർഡ് തുകയാണ് റെയിൽവേയ്ക്കായി നീക്കിവച്ചിരിക്കുന്നത്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ആധുനികവൽക്കരണം, ട്രാക്കുകൾ ശക്തിപ്പെടുത്തൽ, പുതിയ ലൈനുകളുടെ നിർമ്മാണം എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗണ്യമായ പുരോഗതിയിലേക്ക് ഇത് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്കമാലി-ശബരി പാത, ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ എന്നിവയും ഇവയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

What's Your Reaction?