വിരമിക്കല്‍ പ്രഖ്യാപിച്ച് ദീര്‍ഘദൂര ഓട്ടത്തിലെ ഇതിഹാസ താരം മോ ഫറ

ലണ്ടന്‍ : ദീർഘദൂര ഓട്ടമത്സരത്തിലെ ഇതിഹാസ താരം മോ ഫറ കരിയർ അവസാനിപ്പിക്കുന്നു. 2023 ലെ ലണ്ടൻ മാരത്തണിലൂടെ കായികരംഗത്ത് നിന്ന് വിരമിക്കുമെന്ന് ഫറ പ്രഖ്യാപിച്ചു. 5,000, 10,000 മീറ്റർ വിഭാഗങ്ങളിലാണ് 40 വയസ്സുകാരനായ ഫറ മത്സരിക്കാറ്. രണ്ട് ഇനങ്ങളിലും ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്. 2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ഫറ സ്വർണം നേടിയിരുന്നു. ഏപ്രിൽ 23നാണ് ഫറയുടെ വിരമിക്കൽ മത്സരം. "ഇതൊരു അത്ഭുതകരമായ കരിയറായിരുന്നു. ലണ്ടൻ മാരത്തണോടെ അതിന് അവസാനമാകുകയാണ്. കഴിഞ്ഞ വർഷം വിരമിക്കണമെന്നാണ് കരുതിയത്. പക്ഷെ ഒരിക്കൽ കൂടി ഓടണമെന്ന് തോന്നി. അവസാന മത്സരത്തിൽ എന്‍റെ ശരീരം എത്രമാത്രം വഴങ്ങുമെന്ന് എനിക്കറിയില്ല. എന്നാലും പരമാവധി ശ്രമിക്കും," ഫറ പറഞ്ഞു.

Feb 1, 2023 - 08:57
 0

What's Your Reaction?

like

dislike

love

funny

angry

sad

wow