വനിതാ ടി20 ലോകകപ്പ്; ഇന്ത്യ സെമിയിൽ, അയർലൻഡിനെ പരാജയപ്പെടുത്തിയത് 5 റൺസിന്
പോര്‍ട്ട് എലിസബത്ത് (ദക്ഷിണാഫ്രിക്ക) : അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ വനിതാ ടി20 ലോകകപ്പ് സെമി ഫൈനലിൽ കടന്നു. മഴ മൂലം തടസപ്പെട്ട കളിയിൽ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 8.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റണ്‍സെടുത്ത് നിൽക്കെയാണ് മഴ കളി തടസപ്പെടുത്തിയത്. 59 ആയിരുന്നു ഈ സമയം അയർലൻഡിന്‍റെ ഡക്ക്‌വര്‍ത്ത് ലൂയിസ് പാർ സ്കോർ. കളി തുടരാൻ കഴിയാതിരുന്നതിനാൽ അവർ മത്സരത്തിൽ അഞ്ച് റൺസിന് തോറ്റു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും സെമി ഫൈനലിൽ പ്രവേശിച്ചു. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് ആദ്യ പന്തിൽ തന്നെ ആമി ഹണ്ടറിനെ (1) റണ്ണൗട്ട് രൂപത്തിൽ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഓർല പ്രെന്‍ഡെര്‍ഗാസ്റ്റും (0) പുറത്തായി. ഗാബി ലൂയിസും (32*) ക്യാപ്റ്റൻ ലോറ ഡെലാനിയും (17*) ചേർന്ന് 53 റൺസിൽ എത്തിച്ചപ്പോഴാണ് മഴ കളി മുടക്കിയത്.

What's Your Reaction?