നെട്ടൂരിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച യുവതിയും യുവാവും അറസ്റ്റിൽ
കൊച്ചി : നെട്ടൂരിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച യുവതിയും യുവാവും കര്‍ണാടകയില്‍ അറസ്റ്റിൽ. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ നിഖിൽ, പ്രിയ എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ കാര്‍ഖലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ മോഷ്ടിച്ച നായ്ക്കുട്ടിയെയും കണ്ടെത്തി. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. വിശദമായ അന്വേഷണത്തിൽ പ്രതികൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തി. ഇവർ കർണാടകയിലേക്ക് കടന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കർണാടകയിലെത്തി ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവർ ആദ്യം ചെയ്തത് കൊച്ചിയിൽ വന്ന് ഒരു മുറിയിൽ താമസിക്കുക എന്നതാണ്. തുടർന്ന് പ്രദേശത്തെ വളർത്തുമൃഗങ്ങളുടെ കടകൾ നിരീക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നെട്ടൂരിൽ പെറ്റ് ഷോപ് കണ്ടെത്തിയത്. 20,000 രൂപ വിലവരുന്ന നായ്ക്കുട്ടിയെ ഹെൽമറ്റിനുള്ളിലാണ് കടത്തിയത്.
 
What's Your Reaction?