ബോൾസനാരോയുടെ സ്വത്ത് കണ്ടുകെട്ടും ; സർക്കാർ കോടതിയെ സമീപിച്ചു
ബ്രസീലിയ ബ്രസീലിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് ഭരണ അട്ടിമറിക്ക് നേതൃത്വം നൽകിയ മുൻ പ്രസിഡന്റ് ജയ്ർ ബോൾസനാരോയുടെ സ്വത്ത് കണ്ടുകെട്ടാൻ അനുമതി തേടി സർക്കാർ കോടതിയെ സമീപിച്ചു. ബോൾസനാരോയുടെ ഭരണകാലത്ത് നിയമമന്ത്രിയായിരുന്ന ആൻഡേഴ്സൺ ടോറസിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. കലാപം നടക്കുമ്പോൾ ബ്രസീലിയയിലെ പൊതുസുരക്ഷാ സെക്രട്ടറിയായിരുന്നു ആൻഡേഴ്സൺ ടോറസ്. ആക്രമണം നടത്തിയ രണ്ടായിരത്തോളം പേർ കസ്റ്റഡിയിലായിട്ടുണ്ട്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് ബോൾസനാരോ നിലവിലുള്ളത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു.
ബ്രസീലിയ
ബ്രസീലിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് ഭരണ അട്ടിമറിക്ക് നേതൃത്വം നൽകിയ മുൻ പ്രസിഡന്റ് ജയ്ർ ബോൾസനാരോയുടെ സ്വത്ത് കണ്ടുകെട്ടാൻ അനുമതി തേടി സർക്കാർ കോടതിയെ സമീപിച്ചു. ബോൾസനാരോയുടെ ഭരണകാലത്ത് നിയമമന്ത്രിയായിരുന്ന ആൻഡേഴ്സൺ ടോറസിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. കലാപം നടക്കുമ്പോൾ ബ്രസീലിയയിലെ പൊതുസുരക്ഷാ സെക്രട്ടറിയായിരുന്നു ആൻഡേഴ്സൺ ടോറസ്.
ആക്രമണം നടത്തിയ രണ്ടായിരത്തോളം പേർ കസ്റ്റഡിയിലായിട്ടുണ്ട്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് ബോൾസനാരോ നിലവിലുള്ളത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു.
What's Your Reaction?