കൂടത്തായി കേസ് വിഷത്തിന്റെ അംശം കിട്ടാതിരുന്നത് എന്തുകൊണ്ട്? റിട്ട. എസ്പി കെ.ജി സൈമണ്‍

കേന്ദ്ര ഫോറന്‍സിക്ക് ലാബിലെ പരിശോധനാ ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി സൈമണ്‍. സംസ്ഥാനത്തെ ഫോറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴും ഈ നാലു മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്റെയോ സൈയ് നേഡിന്റെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും റിട്ട. എസ്പി കെ.ജി സൈമണ്‍ പറഞ്ഞു. ഇത് മനസിലാക്കി ഈ നാലു പേരുടെയും മരണം സംബന്ധിച്ച പരിശോധിക്കാന്‍ ഡോക്ടറുമാരുടെ ഒരു പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് റിട്ട.എസ്പി പറഞ്ഞു. സംസ്ഥാനത്ത് […]

Feb 6, 2023 - 08:44
 0
കൂടത്തായി കേസ് വിഷത്തിന്റെ അംശം കിട്ടാതിരുന്നത് എന്തുകൊണ്ട്? റിട്ട. എസ്പി കെ.ജി സൈമണ്‍

കേന്ദ്ര ഫോറന്‍സിക്ക് ലാബിലെ പരിശോധനാ ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി സൈമണ്‍. സംസ്ഥാനത്തെ ഫോറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴും ഈ നാലു മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്റെയോ സൈയ് നേഡിന്റെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അത് കാലപ്പഴക്കം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും റിട്ട. എസ്പി കെ.ജി സൈമണ്‍ പറഞ്ഞു. ഇത് മനസിലാക്കി ഈ നാലു പേരുടെയും മരണം സംബന്ധിച്ച പരിശോധിക്കാന്‍ ഡോക്ടറുമാരുടെ ഒരു പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് റിട്ട.എസ്പി പറഞ്ഞു.

സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ. ജി സൈമണ്‍ പറഞ്ഞു. ഉച്ചയോടെയാണ് കൂടത്തായ് കേസിലെ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നത്. നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല.

അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow