സാമ്പത്തിക ഇടപാടുകൾ; ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്
കൊച്ചി : സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിന്‍റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. നേരത്തെ ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ഫഹദിനെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത്. സമാനമായ രീതിയിൽ നടൻ മോഹൻലാലിന്‍റെ മൊഴിയും ആദായനികുതി വകുപ്പ് കൊച്ചിയിൽ വച്ച് രേഖപ്പെടുത്തിയിരുന്നു. 2 മാസം മുമ്പ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്‍റെ തുടർച്ചയായാണ് നടപടി. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ആന്‍റണി പെരുമ്പാവൂരിനോട് നേരെത്തെ വിശദീകരണം തേടിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മോഹൻലാലിനെ കണ്ടതെന്ന് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. മലയാള സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വിദേശത്തുള്ള സ്വത്തുക്കളെക്കുറിച്ചാണ് പ്രധാന അന്വേഷണം. ഇവരുടെ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. വിദേശ വിതരണാവകാശത്തിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുകളും മലയാള സിനിമാ മേഖലയിൽ നടക്കുന്നതായാണ് ആദായനികുതി വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്.
 
What's Your Reaction?