ആഗോള സർക്കാർ ഉച്ചകോടി 13 മുതൽ ദുബൈയിൽ
വേൾഡ് ഗവൺമെന്റ് സമ്മിറ്റിന് ഈമാസം 13 ന് ദുബൈയിൽ തുടക്കമാകും. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും നൂറ് മന്ത്രിമാരും പങ്കെടുക്കുമെന്ന് ദുബൈ സർക്കാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും സമ്മിറ്റിൽ പ്രഖ്യാപിക്കും. ഈമാസം 13 മുതൽ 15 വരെ ദുബൈ മദീനത്തു ജുമൈറയിലാണ് ദുബൈ വേൾഡ് ഗവർമെന്റ് സമ്മിറ്റ് നടക്കുക. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഖാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് ആൽസീസി, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, സെനഗൽ പ്രസിഡന്റ് മാക്കി സാൽ, പരാഗ്വേ […]
 
                                വേൾഡ് ഗവൺമെന്റ് സമ്മിറ്റിന് ഈമാസം 13 ന് ദുബൈയിൽ തുടക്കമാകും. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും നൂറ് മന്ത്രിമാരും പങ്കെടുക്കുമെന്ന് ദുബൈ സർക്കാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും സമ്മിറ്റിൽ പ്രഖ്യാപിക്കും.
ഈമാസം 13 മുതൽ 15 വരെ ദുബൈ മദീനത്തു ജുമൈറയിലാണ് ദുബൈ വേൾഡ് ഗവർമെന്റ് സമ്മിറ്റ് നടക്കുക. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഖാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് ആൽസീസി, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, സെനഗൽ പ്രസിഡന്റ് മാക്കി സാൽ, പരാഗ്വേ പ്രസിഡന്റ് മാരിയോ അബ്ദോ ബെനിറ്റെസ് എന്നിർ സാന്നിധ്യം ഉറപ്പാക്കിയവരുടെ പട്ടികയിലുണ്ട്.
യു എ ഇ കാബിനറ്റ് അഫയേഴ്സ് മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് അൽ ഖർഗാവിയാണ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയം. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമി മുഖ്യപ്രഭാഷണം നടത്തും. വേൾഡ് ഇക്കണോമിക് ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ്, ഐ എം എഫ് എംഡി ക്രിസ്റ്റലീന ജോർജീവ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോം ഗബ്രേയസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഉപസമ്മേളനങ്ങളിലടക്കം 250 മന്ത്രിമാരും, പതിനായിരം ഉദ്യോഗസ്ഥരും സംബന്ധിക്കും. 22 അന്താരഷ്ട്ര ഉപസമ്മേളനങ്ങളിൽ മൂന്ന് പ്രഭാഷകരെത്തും.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            