ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം; നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി
കൊച്ചി: തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായുള്ള കേസിൽ നടൻ വിജയകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. വിജയകുമാർ കുറ്റംചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു. അസി.കമ്മിഷണർ ഓഫിസിനുള്ളിൽ ചോദ്യംചെയ്യുന്നതിനിടയിൽ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാർ കൈ ഞെരമ്പുമുറിച്ചെന്നാണു കേസ്.
കൊച്ചി: തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായുള്ള കേസിൽ നടൻ വിജയകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. വിജയകുമാർ കുറ്റംചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു.
അസി.കമ്മിഷണർ ഓഫിസിനുള്ളിൽ ചോദ്യംചെയ്യുന്നതിനിടയിൽ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാർ കൈ ഞെരമ്പുമുറിച്ചെന്നാണു കേസ്.
What's Your Reaction?