ഇലന്തൂര്‍ നരബലി; രണ്ടാമത്ത കുറ്റപത്രം ജനുവരി 21ന് കോടതിയിൽ സമര്‍പ്പിക്കും
ഇലന്തൂർ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി 21ന് കോടതിയിൽ സമർപ്പിക്കും. സമഗ്രമായ അന്വേഷണത്തിനു ശേഷം തയ്യാറാക്കിയ കുറ്റപത്രം പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയിലാണ് സമർപ്പിക്കുക. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിൻ്റെതാണ് 21ന് സമർപ്പിക്കുന്ന കുറ്റപത്രം. ജനുവരി ആറിനാണ് എറണാകുളം ജെ.എഫ്.സി.എം കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്.പി ടി. ബിജി ജോർജിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരാണ് അറസ്റ്റിലായത്. 2022 ജൂൺ 8 ന് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി ഭഗവല്‍ സിംഗിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർ റോസിലിയെ നരബലി നടത്തി, കഷണങ്ങളാക്കി കുഴിച്ചുമൂടകയും, മനുഷ്യമാംസം പാചകം ചെയ്ത് കഴിക്കുകയും ചെയ്തു എന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

What's Your Reaction?