കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ; ദയാവധവും നടത്തി

ഓസ്ട്രേലിയയിലെ വടക്കൻ മഴക്കാടുകളിൽ ഭീമൻ തവളയെ കണ്ടെത്തി. ശരാശരി വലിപ്പമുള്ള ചൂരൽ തവളകളെക്കാൾ ഇതിന് ആറ് മടങ്ങ് അധികം വലിപ്പമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 393 മീറ്റർ (1,289 അടി) ഉയരത്തിൽ കണ്ടെത്തിയ തവളയ്ക്ക് 2.7 കിലോഗ്രാം ഭാരമുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഭാരമേറിയ തവള എന്ന വിശേഷണവും ഇതിനുണ്ട്.  1935 ലാണ് ഈ ഇനം തവള ആദ്യമായി ഓസ്ട്രേലിയൻ വനങ്ങളിൽ പരിചിതമാകുന്നത്. രാജ്യത്തെ ഏറ്റവും പരിസ്ഥിതി നാശമുണ്ടാക്കുന്ന തവളകളായി ഇവ കണക്കാക്കപ്പെടുന്നു. നിലവിൽ 200 കോടി ചൂരൽ തവളകൾ ഉണ്ടെന്നാണ് കണക്ക്. ക്വീൻസ്‌ലാന്‍റിൽ പട്രോളിംഗ് നടത്തുന്നതിനിടെ പാർക്ക് റേഞ്ചർ കൈലി ഗ്രേ ഈ ഭീമൻ ഉഭയജീവിയെ ആദ്യമായി കണ്ടപ്പോൾ, തനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു. രണ്ടര കിലോയിലധികം ഭാരമുള്ള ഒരു തവള. "ഇത്രയും വലിയ ഒരു താവളയെ ഞാൻ കണ്ടിട്ടില്ല," കൈലി ഗ്രേ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനോട് പറഞ്ഞു. കാലുകളുള്ള ഒരു ഫുട്ബോൾ പന്ത് പോലെയാണ് ഇത്. ഞങ്ങൾ അതിനെ 'ടോഡ്സില്ല' എന്ന് വിളിച്ചു, അവർ കൂട്ടിച്ചേർത്തു.  കണ്ടെത്തിയ ചൂരൽ തവള പെൺ തവളയാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടുതൽ പരിശോധനയ്ക്കായി താഴ്വരയിലേക്ക് കൊണ്ടുപോയി തൂക്കിനോക്കിയപ്പോഴാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം സംഭവിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ഭാരമേറിയ തവള. ഇതൊരു ലോക റെക്കോർഡാണെന്ന് അവർ പറയുന്നു. 1991 ൽ സ്വീഡനിലെ പ്രിൻസെൻ എന്ന വളർത്തു തവളയായിരുന്നു ഏറ്റവും ഭാരം കൂടിയ തവളയായി കണക്കാക്കിയിരുന്നത്. 2.65 കിലോയായിരുന്നു ഭാരം. ഈ ഗിന്നസ് റെക്കോർഡ് ഇപ്പോൾ ടോഡ്സില തകർത്തതു. മിസ് ഗ്രേയുടെ അഭിപ്രായത്തിൽ, പ്രാണികൾ, ഉരഗങ്ങൾ, ചെറിയ സസ്തനികൾ എന്നിവയുടെ ഭക്ഷണക്രമത്തിൽ ഇത്തരം ഭീമാകാരമായ ജീവികളും ഉൾപ്പെടാമെന്ന് ഗ്രേ പറയുന്നു. മറ്റ് ജീവികളുടെ മരണത്തിന് കാരണമായേക്കാവുന്ന ടോഡ്സില്ലയെ നിയമപ്രകാരം ദയാവധം ചെയ്തു. കൂടുതൽ പഠനത്തിന് ടോഡ്സില്ലയെ ബ്രിസ്‌ബേനിലെ ക്വീൻസ്‌ലൻഡ് മ്യൂസിയത്തിന് സംഭാവന ചെയ്യും.

Jan 21, 2023 - 07:49
 0

What's Your Reaction?

like

dislike

love

funny

angry

sad

wow