ചൈനീസ് ചാര ബലൂൺ; വെടിവെച്ച് വീഴ്ത്തി അമേരിക്കൻ സൈന്യം
വാഷിങ്ടൺ : യുഎസ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിൽ പ്രവേശിച്ച ബലൂണിനെ യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈൽ ഉപയോഗിച്ച് യുഎസ് സൈന്യം വെടിവച്ചിടുകയായിരുന്നു. പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ബലൂൺ വീഴ്ത്തിയത്. കടലിൽ വീണ ബലൂണിന്‍റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും. ബലൂൺ അമേരിക്കയുടെ ആകാശത്തേക്ക് വഴിതെറ്റി എത്തിയതാണെന്നാണ് ചൈനയുടെ വാദം. ബലൂൺ വെടിവച്ചിടാൻ പ്രസിഡന്‍റ് അനുമതി നൽകിയതിനെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ 100 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു. 60,000 അടി ഉയരത്തിൽ പറക്കുന്ന മൂന്ന് സ്കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂൺ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരുന്നു. ജനവാസ മേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ അവശിഷ്ടങ്ങൾ വീഴാനും അപകടമുണ്ടാകാനും സാധ്യതയുള്ളതിനാലാണ് ഷൂട്ടിംഗ് വൈകിയത്. ബലൂൺ കടലിനു മുകളിലൂടെ പ്രവേശിച്ചയുടൻ വെടിവയ്ക്കാൻ അനുമതി നൽക്കുകയായിരുന്നു.

What's Your Reaction?