ചാരക്കുറ്റം ആരോപിച്ച് ഇറാൻ മുൻ മന്ത്രിയെ തൂക്കിലേറ്റി; പ്രതിഷേധിച്ച് ബ്രിട്ടൻ

ഇരട്ട പൗരത്വം കണ്ടെത്തിയതിനെ തുടർന്ന് ഇറാൻ മുൻ മന്ത്രിയെ തൂക്കിലേറ്റി. ഇറാന്റെയും, ബ്രിട്ടന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാൻ സർക്കാർ വധിച്ചത്. ഇറാന്‍റെ ഈ നടപടി അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാന്റെ മുൻ പ്രതിരോധ സഹമന്ത്രിയായിരുന്നു അലി റേസ അക്ബറി. ചാരവൃത്തി ആരോപിച്ച് 2019ലാണ് ഇദ്ദേഹത്തെ ഇറാൻ അറസ്റ്റ് ചെയ്തത്. വിദേശത്ത് താമസിച്ചിരുന്ന അലി റേസ അക്ബറിയെ നാട്ടിലെത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ബ്രിട്ടന് വേണ്ടി ഇറാന്‍റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. വിചാരണ നടത്തി കുറ്റം തെളിഞ്ഞതിന് ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ പറയുമ്പോഴും ബ്രിട്ടൻ ഇത് അംഗീകരിക്കുന്നില്ല.  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇതിനെ "പ്രാകൃത ഭരണകൂടത്തിന്‍റെ ഹീനമായ പ്രക്രിയ" എന്ന് വിമർശിച്ചു. അലി റേസ അക്ബറി കുറ്റം സമ്മതിച്ചതായി ഇറാൻ അവകാശപ്പെടുന്നു. ഇതിന് തെളിവായി അക്ബറിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടു. എന്നാൽ അക്ബറിയെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ബ്രിട്ടൻ പറയുന്നത്. 

Jan 15, 2023 - 21:30
 0

What's Your Reaction?

like

dislike

love

funny

angry

sad

wow