വാചകമടി മാത്രമേ ഉള്ളുവെന്ന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കും ബോധ്യമായി; വി.ഡി.സതീശന്
തിരുവനന്തപുരം: ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ പരാമര്‍ശം. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. എന്നാല്‍ ഭരണകക്ഷി എംഎല്‍എ തന്നെ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടന്ന് സതീശന് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെക്കൊണ്ട് പച്ചകള്ളം പറയിപ്പിച്ച ദിവസം തന്നെയാണ് […]
തിരുവനന്തപുരം: ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ പരാമര്‍ശം.
വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. എന്നാല്‍ ഭരണകക്ഷി എംഎല്‍എ തന്നെ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടന്ന് സതീശന് പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെക്കൊണ്ട് പച്ചകള്ളം പറയിപ്പിച്ച ദിവസം തന്നെയാണ് ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഗണേഷിന്റെ വിമര്‍ശനം സിപിഎമ്മിലെയും സിപിഐയിലെയും എംഎല്‍എമാര്‍ കൈയടിച്ച് അംഗീകരിച്ചെന്നും സതീശന് വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗമായി ചുരുങ്ങാന്‍ പോവുകയാണ്. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പായില്ലെന്നും സതീശന് ആരോപിച്ചു.
What's Your Reaction?