സിറ്റിയെ പരാജയപ്പെടുത്തി ടോട്ടനം; കെയ്ന് റെക്കോർഡും

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് ജയം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരം സിറ്റി നഷ്ടപ്പെടുത്തി. 21 മത്സരങ്ങളിൽ നിന്ന് 45 പോയന്‍റുമായി സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണലിന് 50 പോയിന്‍റാനുള്ളത്. ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടനം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കെവിന്‍ ഡിബ്രുയിനെ പുറത്തിരുത്തി ആക്രമണ ശൈലിക്കാണ് പെപ്പ് ഉന്നം നല്‍കിയത്. എന്നാൽ 15-ാം മിനിറ്റിൽ തന്നെ ടോട്ടനം ലീഡെടുത്തു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ഹൊയ്‌ബെര്‍ഗ് പന്ത് പിടിച്ചെടുത്ത് കെയ്ന് കൈമാറി. ഹാരി കെയ്ൻ അനായാസം ഗോൾ നേടി. രണ്ടാം പകുതിയിൽ ഡിബ്രുയിനെ കളത്തിലിറക്കിയെങ്കിലും തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾ സ്പർസ് പ്രതിരോധം പരാജയപ്പെടുത്തി. 22 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റുമായി ടോട്ടനം അഞ്ചാം സ്ഥാനത്താണ്. ഹാരി കെയ്ന്‍ ഗോള്‍ നേടിയതോടെ ടോട്ടനത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും കെയ്ന്‍ സ്വന്തമാക്കി. ടോട്ടനത്തിനായി കെയ്‌നിന്റെ 267-ാം ഗോളായിരുന്നു അത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കെയ്‌നിന്റെ 200-ാം ഗോള്‍ കൂടിയായിരുന്നു സിറ്റിക്കെതിരേ നേടിയത്.

Feb 7, 2023 - 11:54
 0

What's Your Reaction?

like

dislike

love

funny

angry

sad

wow