ഹിന്‍ഡെന്‍ബെര്‍ഗിനെ അടിക്കാന്‍ അദാനി; 9,100 കോടി വാരിയെറിഞ്ഞു; മൂന്ന് കമ്പനികളുടെ പണയം വെച്ച ഓഹരികള്‍ തിരിച്ചെടുത്തു; വന്‍ നീക്കം
ഓഹരി വിപണിയില്‍ കരുത്തുകാട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് അദാനി ഗ്രൂപ്പ്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് തിരിച്ചെടുത്തു. വായ്പകളുടെ കാലാവധിയെത്തുംമുമ്പുള്ള തിരിച്ചെടുക്കല്‍ കമ്പനിയുടെ കരുത്ത് കാട്ടുന്നതിന് വേണ്ടിയാണ്.അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ 9,100 കോടി രൂപയാണ് തിരിച്ചടച്ചത്. അദാനി പോര്‍ട്സിന്റെ 16.8 കോടി(12ശതമാനം), അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി (മൂന്നു ശതമാനം), അദാനി ട്രാന്‍സ്മിഷന്റെ […]
ഓഹരി വിപണിയില്‍ കരുത്തുകാട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് അദാനി ഗ്രൂപ്പ്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് തിരിച്ചെടുത്തു. വായ്പകളുടെ കാലാവധിയെത്തുംമുമ്പുള്ള തിരിച്ചെടുക്കല്‍ കമ്പനിയുടെ കരുത്ത് കാട്ടുന്നതിന് വേണ്ടിയാണ്.
അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ 9,100 കോടി രൂപയാണ് തിരിച്ചടച്ചത്.
അദാനി പോര്‍ട്സിന്റെ 16.8 കോടി(12ശതമാനം), അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി (മൂന്നു ശതമാനം), അദാനി ട്രാന്‍സ്മിഷന്റെ 1.17 കോടി(1.4ശതമാനം)ഓഹരികളാണ് തിരികെയെടുത്തത്. വായ്പയ്ക്ക് 2024 സെപ്റ്റംബര്‍വരെ കാലാവധിയുണ്ടായിരുന്നു. ഇതിനു പുറമെ, അദാനി പവറിന്റെ 25ശതമാനവും അദാനി എന്റര്‍പ്രൈസസിന്റെ 22.6ശതമാനവും ഓഹരികള്‍ പണയത്തിലുണ്ട്. ഈ ഓഹരികളുടെ നിലവിലെ വിപണിമൂല്യം 30,100 കോടി രൂപയാണ്. ഷെയറുകള്‍ പണയംവെച്ച് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള പരോക്ഷമായ മറപടികൂടിയായാണ് ഓഹരികളുടെ തിരിച്ചെടുക്കല്‍.
ഇന്നലെയും ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടതോടെയാണ് നിര്‍ണായക ഇടപെടലുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികള്‍ക്ക് ഇന്നലെ വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടു. അദാനി ഗ്രൂപ്പിലെ 10 ഓഹരികളില്‍ അദാനി പോര്‍ട്സ് അടക്കമുള്ള മൂന്ന് ഓഹരികള്‍ ഒഴികെയുള്ളതെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 89 പോയിന്റ് ഇടിഞ്ഞ് 17,764ലും സെന്‍സെക്സ് 334 പോയിന്റ് ഇടിഞ്ഞ് 60,506ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പവര്‍, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍.ഡി.ടി.വി എന്നീ ഓഹരികള്‍ ഇന്നത്തെ എറ്റവും താഴ്ന്ന നിലയായ അഞ്ച് ശതമാനം ഇടിവില്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വിപണിയിലുണ്ടായിരുന്നത്. . അദാനി ട്രാന്‍സ്മിഷന്‍ 10 ശതമാനം ഇടിഞ്ഞു.
അദാനി എന്റര്‍പ്രൈസ് .89 ശതമാനമാണ് ഇടിഞ്ഞത്. അദാനി പോര്‍ട്ട് ഓഹരി വിപണിയില്‍ ഇന്നു കുതിപ്പ് നടത്തിയിട്ടുണ്ട്. 9.34 പോയിന്റുകള്‍ ഉയര്‍ത്തി 545.45 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ഡിടിവിയുടെ ഷെയറുകളില്‍ ഇന്നു ഇടിവ് ഉണ്ടായിട്ടില്ല. 1.55 പോയിന്റുകള്‍ ഉയര്‍ത്തി 216.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അംബുജ സിമന്റ്‌സിന്റെ ഓഹരികളില്‍ 1.65 പോയിന്റുകള്‍ ഉയര്‍ത്തി 379.75ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
What's Your Reaction?