സംസ്ഥാന മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം; 30 പോയിന്റുമായി വയനാട് ഒന്നാമത്
പത്തൊമ്പതാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് പെരുന്തട്ടയിൽ തുടക്കമായി. 30 പോയിന്‍റുമായി വയനാട് ഒന്നാമതും ഏഴ് പോയിന്‍റുമായി കോട്ടയം രണ്ടാമതും അഞ്ച് പോയിന്‍റുമായി തിരുവനന്തപുരവും ഇടുക്കിയും തൊട്ടുപിന്നിലുമുണ്ട്. കൗമാരപ്രായക്കാരും യുവാക്കളുമാണ് ആദ്യ ദിവസം മത്സരത്തിൽ പങ്കെടുത്തത്. പുരുഷ-വനിതാ മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും. പെരുന്തട്ടയിലെ മലനിരകളുടെ നടുവിലും തേയിലത്തോട്ടങ്ങളിലൂടെയുമാണ് രണ്ടര കിലോമീറ്റർ മത്സരം നടന്നത്. വിവിധ ജില്ലകളിൽ നിന്നായി 250 ഓളം ആളുകൾ പങ്കെടുത്തു. അണ്ടർ 14, 16, 18,23 വിഭാഗങ്ങളിൽ ആൺ-പെൺ, പുരുഷ, വനിതാ വിഭാഗങ്ങളിലുമാണ് മത്സരം. ചാമ്പ്യൻഷിപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭാധ്യക്ഷ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എം.മധു, കേരള സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി ബി. ജയപ്രസാദ്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സി.പി.ശൈലേഷ്, പി.കെ. സുഭാഷ്, രാജറാണി, എൽസ്റ്റൺ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ മുഹമ്മദ്കുഞ്ഞി, കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്‍റ് എസ്.എസ്.സുധീഷ് കുമാർ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം എന്നിവർ സംസാരിച്ചു.

What's Your Reaction?