ഭക്ഷ്യസുരക്ഷാ പരിശോധന; സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്‍റലിജൻസ്) രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തര സാഹചര്യങ്ങൾ അന്വേഷിക്കുക, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുക, കമ്മിഷണർക്ക് റിപ്പോർട്ട് നൽകുക, മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ തടയാൻ രഹസ്യാത്മകമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുക തുടങ്ങിയ കാര്യങ്ങൾക്കാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ഒരു ക്ലർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളത്. ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉൽപാദന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുക, ഭക്ഷ്യവിഷബാധ വേഗത്തിൽ നിയന്ത്രിക്കുന്നതിനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ടിംഗ്, ഏകോപന പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുക, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിയെടുക്കുക, ഹെൽത്ത് സപ്ലിമെന്‍റുകളുടെയും ഫുഡ് സപ്ലിമെന്‍റുകളുടെയും നിർമ്മാണ രീതികളെക്കുറിച്ചുള്ള അന്വേഷണം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ആവശ്യമായ വിവരങ്ങൾ കമ്മിഷണർക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയവയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്‍റെ ചുമതല.

Jan 21, 2023 - 07:53
 0

What's Your Reaction?

like

dislike

love

funny

angry

sad

wow