തുർക്കിക്കും സിറിയക്കും 100 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്ത് യുഎഇ

ദുബൈ : തുർക്കിക്കും സിറിയയ്ക്കും സഹായവുമായി യുഎഇ. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇരു രാജ്യങ്ങൾക്കും സഹായമായി 100 മില്യൺ ഡോളർ (800 കോടി രൂപ) നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിറിയയ്ക്ക് 50 ദശലക്ഷം ദിർഹം (110 കോടി രൂപ) സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് സഹായവുമായി യുഎഇയിൽ നിന്നുള്ള വിമാനം എത്തി. മെഡിക്കൽ ഉപകരണങ്ങളും രക്ഷാപ്രവർത്തകരുമായുള്ള വിമാനമാണ് എത്തിയത്. തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനങ്ങൾക്കായി യുഎഇ പ്രതിരോധ മന്ത്രാലയം 'ഗാലന്‍റ് നൈറ്റ് ടു' എന്ന ദൗത്യവും പ്രഖ്യാപിച്ചിരുന്നു. അബുദാബിയിൽ നിന്ന് പറന്നുയർന്ന ആദ്യ വിമാനം തെക്കൻ തുർക്കിയിലെ അദാനയിലാണ് എത്തിയത്. ദുരന്തബാധിതർക്ക് സഹായം നൽകുന്നതിനായി ഫീൽഡ് ആശുപത്രികൾ ഒരുക്കും. ആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. യു.എ.ഇ സേന, വിദേശകാര്യ മന്ത്രാലയം, എമിറേറ്റ്സ് റെഡ്ക്രസന്‍റ്, സായിദ്​ ചാരിറ്റബിൾ ഫൗണ്ടേഷൻ​ എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്​.

Feb 8, 2023 - 11:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow