സർക്കാർ അവതരിപ്പിച്ചത് ജനങ്ങളെ പിഴിയുന്ന ബജറ്റ്; യൂത്ത് ലീഗ്
വടകര: പെട്രോൾ-ഡീസൽ വിലക്ക് സെസ് ഉൾപെടുത്തി പാവപ്പെട്ടജനങ്ങളെ പിഴിയുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് യൂത്ത് ലീഗ്. എല്ലാ മേഖലയിലും ജനങ്ങളെ കൊള്ളയടിക്കുകയാണ്. കോർട്ട് ഫീ വർധിപ്പിച്ചു. യുവാക്കളെ പ്രയാസപെടുത്തുന്ന രീതിയിൽ ബൈക്കുകൾക്ക് വില കൂടി. നാട്ടിലെ പാവപെട്ട ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന രീതിയിലാണ് ബജറ്റ് അവതരിപ്പിച്ചത് എന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് പറഞ്ഞു. വീടുകൾക്ക് നികുതികൾ കൂട്ടി. ഇലക്ട്രിസിറ്റിക്ക് ചാർജ് കൂട്ടി. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ബജറ്റ് നിർദേശങ്ങൾ പിൻവലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ബഡ്ജറ്റ് വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരം ചെയ്യുന്നവരെ തുറങ്കിൽ അടച്ച് സമരത്തെ അടിച്ചമർത്താമെന്ന് സർക്കാറിന്റെ വ്യാമോഹം മാത്രമാണ്. കാളപെറ്റാൽ കയർ എടുക്കുന്ന പല യുവജന സംഘടനകൾക്കും ഇന്ന് മിണ്ടാട്ടമില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. എം എസ് എഫ് ജില്ലാ സെക്രട്ടറി അനസ് കടലാട്ട് മുഖ്യ പ്രഭാഷണം നടത്തി. വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ സനീദ് എ വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസീർ പനോളി സ്വാഗതവും ട്രഷറർ താഹ പാക്കയിൽ നന്ദിയും പറഞ്ഞു. സിറാജ് ആർ, മുനീർ പനങ്ങോട്ട്, ഷംസീർ വി പി, സഫീർ കെ കെ, യൂനുസ്, ഷാനിഷ്, അബ്ദുൽ ഗനി, അർഷാദ് കണ്ണൂക്കര, എന്നിവർ നേതൃത്വം നൽകി.
വടകര: പെട്രോൾ-ഡീസൽ വിലക്ക് സെസ് ഉൾപെടുത്തി പാവപ്പെട്ടജനങ്ങളെ പിഴിയുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് യൂത്ത് ലീഗ്. എല്ലാ മേഖലയിലും ജനങ്ങളെ കൊള്ളയടിക്കുകയാണ്. കോർട്ട് ഫീ വർധിപ്പിച്ചു. യുവാക്കളെ പ്രയാസപെടുത്തുന്ന രീതിയിൽ ബൈക്കുകൾക്ക് വില കൂടി. നാട്ടിലെ പാവപെട്ട ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന രീതിയിലാണ് ബജറ്റ് അവതരിപ്പിച്ചത് എന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് പറഞ്ഞു. വീടുകൾക്ക് നികുതികൾ കൂട്ടി. ഇലക്ട്രിസിറ്റിക്ക് ചാർജ് കൂട്ടി. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ബജറ്റ് നിർദേശങ്ങൾ പിൻവലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ബഡ്ജറ്റ് വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരം ചെയ്യുന്നവരെ തുറങ്കിൽ അടച്ച് സമരത്തെ അടിച്ചമർത്താമെന്ന് സർക്കാറിന്റെ വ്യാമോഹം മാത്രമാണ്. കാളപെറ്റാൽ കയർ എടുക്കുന്ന പല യുവജന സംഘടനകൾക്കും ഇന്ന് മിണ്ടാട്ടമില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.
എം എസ് എഫ് ജില്ലാ സെക്രട്ടറി അനസ് കടലാട്ട് മുഖ്യ പ്രഭാഷണം നടത്തി. വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സനീദ് എ വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസീർ പനോളി സ്വാഗതവും ട്രഷറർ താഹ പാക്കയിൽ നന്ദിയും പറഞ്ഞു. സിറാജ് ആർ, മുനീർ പനങ്ങോട്ട്, ഷംസീർ വി പി, സഫീർ കെ കെ, യൂനുസ്, ഷാനിഷ്, അബ്ദുൽ ഗനി, അർഷാദ് കണ്ണൂക്കര, എന്നിവർ നേതൃത്വം നൽകി.
What's Your Reaction?