പറവൂർ ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് കേസ്
പറവൂര്‍: എറണാകുളം പറവൂരില്‍ 68 പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മജ്ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ 28 പേർ ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ നേരത്തെ ഹോട്ടല്‍ പൂട്ടിച്ചിരുന്നു.
 
                                പറവൂര്‍: എറണാകുളം പറവൂരില്‍ 68 പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മജ്ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ 28 പേർ ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ നേരത്തെ ഹോട്ടല്‍ പൂട്ടിച്ചിരുന്നു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            