ഹൈക്കോടതി കൈക്കൂലി കേസ് : പണം നല്കിയ നിർമ്മാതാവിനെ ചോദ്യം ചെയ്തു
കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാമെന്ന വ്യാജേനെ അഭിഭാഷകൻ സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. സിനിമാ നിർമാതാവാണ് ഈ കേസിലെ പ്രധാന കണ്ണി. പണം വാങ്ങിയത് ഫീസായാണെന്നാണ് സൈബിയുടെ വിശദീകരണം. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ നിന്ന് കടുത്ത വിമർശനമാണ് സൈബിക്ക് നേരെ ഉയർന്നിരുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകാൻ പൊലീസിന് നിർദേശം നൽകിയ കോടതി നിയമവ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും ബാധിക്കുന്ന ആരോപണത്തിലെ സത്യം പുറത്തുവരണമെന്നും പറഞ്ഞു.

What's Your Reaction?