പസിഫിക്കിൽ ഒഴുകി 2600 കോടി രൂപയുടെ മൂന്നര ടൺ കൊക്കെയ്ൻ

പസിഫിക് സമുദ്രത്തിൽ ഒഴുകിനടന്ന മൂന്നര ടൺ കൊക്കെയ്ൻ ന്യൂസീലൻഡ് നാവികസേന കണ്ടെടുത്തു. 31.6 കോടി ഡോളർ (2600 കോടി രൂപ) വിലമതിക്കുന്നതാണിതെന്നു പൊലീസ് അറിയിച്ചു. ന്യൂസീലൻഡിൽനിന്നു നൂറുകണക്കിനു കിലോമീറ്റർ അകലെ പസിഫിക്കിന്റെ വിദൂരമേഖലയിലാണു കൊക്കെയ്ൻ കണ്ടെത്തിയത്. ഓസ്ട്രേലിയയിലേക്കു കടത്താനായി തെക്കേ അമേരിക്കൻ ലഹരി മാഫിയ ഇവിടെ കൊണ്ടിട്ടതാകാമെന്നാണു നിഗമനം. ഓസ്ട്രേലിയയിൽ വിതരണം നടത്തുന്ന സംഘം ഇവിടെനിന്നു ശേഖരിക്കുന്ന രീതിയിലായിരുന്നു ഓപ്പറേഷൻ. രഹസ്യവിവരത്തെത്തുടർന്നു നിരീക്ഷണം നടത്തുകയായിരുന്നു നാവികസേനയും കസ്റ്റംസും. ഓസ്ട്രേലിയയിൽ ഒരു വർഷവും ന്യൂസീലൻഡിൽ 30 വർഷവും ചെലവാകുന്നത്ര കൊക്കെയ്നാണു […]

Feb 9, 2023 - 11:45
 0
പസിഫിക്കിൽ ഒഴുകി 2600 കോടി രൂപയുടെ മൂന്നര ടൺ കൊക്കെയ്ൻ

പസിഫിക് സമുദ്രത്തിൽ ഒഴുകിനടന്ന മൂന്നര ടൺ കൊക്കെയ്ൻ ന്യൂസീലൻഡ് നാവികസേന കണ്ടെടുത്തു. 31.6 കോടി ഡോളർ (2600 കോടി രൂപ) വിലമതിക്കുന്നതാണിതെന്നു പൊലീസ് അറിയിച്ചു. ന്യൂസീലൻഡിൽനിന്നു നൂറുകണക്കിനു കിലോമീറ്റർ അകലെ പസിഫിക്കിന്റെ വിദൂരമേഖലയിലാണു കൊക്കെയ്ൻ കണ്ടെത്തിയത്.

ഓസ്ട്രേലിയയിലേക്കു കടത്താനായി തെക്കേ അമേരിക്കൻ ലഹരി മാഫിയ ഇവിടെ കൊണ്ടിട്ടതാകാമെന്നാണു നിഗമനം. ഓസ്ട്രേലിയയിൽ വിതരണം നടത്തുന്ന സംഘം ഇവിടെനിന്നു ശേഖരിക്കുന്ന രീതിയിലായിരുന്നു ഓപ്പറേഷൻ. രഹസ്യവിവരത്തെത്തുടർന്നു നിരീക്ഷണം നടത്തുകയായിരുന്നു നാവികസേനയും കസ്റ്റംസും. ഓസ്ട്രേലിയയിൽ ഒരു വർഷവും ന്യൂസീലൻഡിൽ 30 വർഷവും ചെലവാകുന്നത്ര കൊക്കെയ്നാണു പിടികൂടിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow