കലഞ്ഞൂരില്‍ പാറപൊട്ടിക്കാന്‍ അദാനി ഗ്രൂപ്പ്; അനുവദിക്കില്ലെന്ന് ജനകീയ സമിതി
പാറഖനനത്തിന് അദാനിഗ്രൂപ്പും പത്തനംതിട്ട കലഞ്ഞൂരിലേക്ക്. ജനവാസ മേഖലയായ ഇഞ്ചപ്പാറയ്ക്ക് സമീപം വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അനുമതി നൽകി. അഞ്ച് വർഷത്തേക്ക് 11.5 ഏക്കർ റവന്യു പുറമ്പോക്കാണ് പഞ്ചായത്ത് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനായി മാറ്റിവച്ചത്. പാറമടകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെ നാളായി നേരിടുന്ന നാടാണ് പത്തനംതിട്ട കലഞ്ഞൂർ. പാറമടകൾക്കെതിരെ നാട്ടുകാർ സമരം ചെയ്ത് മടുത്ത അവസ്ഥ. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന് ഗ്രാമപഞ്ചായത്ത് ഖനനാനുമതി നൽകിയത്. സർക്കാർ പദ്ധതി […]
പാറഖനനത്തിന് അദാനിഗ്രൂപ്പും പത്തനംതിട്ട കലഞ്ഞൂരിലേക്ക്. ജനവാസ മേഖലയായ ഇഞ്ചപ്പാറയ്ക്ക് സമീപം വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അനുമതി നൽകി. അഞ്ച് വർഷത്തേക്ക് 11.5 ഏക്കർ റവന്യു പുറമ്പോക്കാണ് പഞ്ചായത്ത് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനായി മാറ്റിവച്ചത്. പാറമടകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെ നാളായി നേരിടുന്ന നാടാണ് പത്തനംതിട്ട കലഞ്ഞൂർ. പാറമടകൾക്കെതിരെ നാട്ടുകാർ സമരം ചെയ്ത് മടുത്ത അവസ്ഥ. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന് ഗ്രാമപഞ്ചായത്ത് ഖനനാനുമതി നൽകിയത്.
സർക്കാർ പദ്ധതി എന്ന നിലയിൽ, മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി നിരാക്ഷേപ പത്രം നൽകാൻ 2018 ജൂലൈ 5 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. നിരാക്ഷേപ പത്രം കിട്ടിയതോടെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കലഞ്ഞൂർ പഞ്ചായത്തിൽ അപേക്ഷ നൽകി. ഇത് തള്ളിയതോടെ ഹൈക്കേടതിയെ സമീപിച്ചു.
തുടർന്ന് കഴിഞ്ഞ ജനുവരി 7നാണ് പഞ്ചായത്ത് ലൈസൻസ് നൽകിയത്.
അനുമതിയുടെ രേഖകൾ പുറത്തായതോടെ സ്ഥലത്ത് പ്രതിഷേധം ഉയരുകയാണ്. പഞ്ചായത്തംഗങ്ങളോട് ആലോചിക്കാതെയാണ് അനുമതി നൽകിയതെന്ന ആരോപണവുമുണ്ട്. പാറപൊട്ടിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ജനകീയ സമിതി.
What's Your Reaction?