മലയാളി വ്യവസായിയും കർണ്ണാടക മുൻ മന്ത്രിയുമായ ടി. ജോൺ നിര്യാതനായി
ബെംഗളൂരു : കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോൺ നിര്യാതനായി. 92 വയസായിരുന്നു. കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു ജോൺ. നാളെ ഉച്ചയ്ക്ക് ബെംഗളൂരു ക്വീൻസ് റോഡിലെ സെന്‍റ് മേരീസ് ജെഎസ്ഒ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. 1999 മുതൽ 2004 വരെ കർണ്ണാടക സർക്കാരിൽ മന്ത്രിയായിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് കർണാടകയിലെ കൂർഗിലേക്ക് കുടിയേറിയ ടി ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ടി. ജോൺ കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യാവസായിക സ്ഥാപനങ്ങളുടെയും ഉടമയാണ് അദ്ദേഹം.

What's Your Reaction?