ഭക്ഷ്യവിഷബാധ; ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി
സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 70 ഓളം ആളുകളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുകയും, ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

What's Your Reaction?