ബിജു മോന്റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം: വി.ഡി. സതീശന്‍
കൊച്ചി : തുടർച്ചയായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് ബിജു മോൻ്റേത് ആത്മഹത്യയല്ലെന്നും ഭരണകൂട കൊലപാതകമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ചർച്ചകളോ കൂടിയാലോചനകളോ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രേരക്മാരുടെ ഓണറേറിയവും കുടിശ്ശികയും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുതെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. 'ബിജു മോൻ രണ്ട് പതിറ്റാണ്ടിലേറെയായി സാക്ഷരതാ പ്രേരകാണ്. എത്രയോ പേര്‍ക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്ന് നൽകിയ വ്യക്തി. ജീവിതത്തിലെ വെളിച്ചം കെട്ട ആ നിമിഷത്തിലാകും അദ്ദേഹം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്. ആറ് മാസത്തിലേറെയായി മുടങ്ങിക്കിടന്ന സർക്കാർ ഓണറേറിയം ലഭിച്ച് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന മകനായിരുന്നു അദ്ദേഹം. പച്ചക്കറി വാങ്ങാൻ പോലും പണമില്ലാതെ നിസ്സഹായനായ കുടുംബനാഥൻ,' ബിജു മോന്‍റെ വീട് സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ബിജുമോൻ തന്‍റെ ജോലിയിൽ അങ്ങേയറ്റം അത്മാര്‍ത്ഥതയുള്ള ആളായിരുന്നു എന്നതിന്‍റെ തെളിവാണ് പ്രസിഡന്‍റിന്‍റെ അവാർഡ്. ബിജു മോന്‍റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹം മുമ്പ് പാടിയ പാട്ടുകളിലൊന്ന് കണ്ടു. അദ്ദേഹത്തിന്‍റെ സംഗീതവും ചിരിയും കേരള സമൂഹത്തെ ഒന്നടങ്കം പൊള്ളിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

What's Your Reaction?