കാര്യവട്ടത്തെ പരാജയം; അന്വേഷത്തിനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ്, മാനേജരോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിനത്തിൽ ശ്രീലങ്കയെ 317 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. റൺസിന്‍റെ കാര്യത്തിൽ ഏറ്റവും വലിയ വിജയമാർജിനെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. പരമ്പരയും ഇന്ത്യ നേടി. ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് മൂന്നക്ക സ്കോർ പോലും എത്താനായില്ല. ശ്രീലങ്ക 73 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഈ പരാജയം ശ്രീലങ്കൻ ക്രിക്കറ്റിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ടീമിന്‍റെ കനത്ത തോൽവിയെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ. ഇതിന്‍റെ ഭാഗമായി മത്സരത്തിലെ തോൽവിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ്, ടീം മാനേജരോട് ആവശ്യപ്പെട്ടു. ടീം മാനേജർക്ക് പുറമെ ക്യാപ്റ്റൻ, കോച്ച്, സെലക്ഷൻ കമ്മിറ്റി എന്നിവരുടെ പരാജയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
 
What's Your Reaction?