വിദേശ ബാങ്കുകളിലെ വായ്പ മുന്‍കൂറായി അടയ്ക്കാൻ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി : വിദേശ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പയുടെ ഒരു ഭാഗം മുൻകൂറായി അടയ്ക്കാൻ അദാനി ഗ്രൂപ്പ്. മാർച്ചിൽ തിരിച്ചടക്കേണ്ട 50 കോടി ഡോളർ ഈ മാസം തന്നെ നൽകാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ബാർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഡച്ച് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് 450 കോടി ഡോളർ അദാനി ഗ്രൂപ്പ് വായ്പയെടുത്തിട്ടുണ്ട്. എസിസി, അംബുജ സിമന്‍റ് കമ്പനികളെ ഏറ്റെടുക്കാനായിരുന്നു ഈ വായ്പ. ഓഹരി ഈട് നൽകിയെടുത്ത 1.1 ബില്യൺ ഡോളറിന്റെ (ഏകദേശം 9,100 കോടി രൂപ) വായ്പ അദാനി ഗ്രൂപ്പ് തിങ്കളാഴ്ച പൂർണ്ണമായും തിരിച്ചടച്ചിരുന്നു. വായ്പകൾ വീണ്ടും മുൻകൂർ അടയ്ക്കാനുള്ള തീരുമാനം നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചേക്കും.

Feb 11, 2023 - 09:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow