ആലിംഗനവും ഹസ്തദാനവും വിലക്കി, പ്രണയവും പാടില്ല; വിചിത്ര നിര്‍ദേശവുമായി ബ്രിട്ടണിലെ സ്‌കൂള്‍

ചെംസ്ഫോഡ്: വിദ്യാർഥികൾ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി ബ്രിട്ടണിലെ സ്കൂൾ. ചെംസ്ഫോഡിലെ ഹൈലാൻഡ് സ്കൂളാണ് വിചിത്രമായ ഉത്തരവിറക്കിയത്. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ പരിസരത്ത് വിദ്യാർഥികൾ യാതൊരു വിധത്തിലും പരസ്പരം ശരീരത്തിൽ സ്പർശിക്കരുതെന്നാണ് കർശന നിർദേശം. രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് സ്കൂൾ അധികൃതരുടെ നിർദേശം. ആലിംഗനം, ഹസ്തദാനം, മർദനം തുടങ്ങിയ ശാരീരിക സമ്പർക്കം സ്കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കൾക്ക് അയച്ച കത്തിൽ സ്കൂൾ അധികൃതർ പറയുന്നത്. കുട്ടികളിൽ യഥാർഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ സ്കൂളിനകത്ത് പ്രണയ ബന്ധങ്ങൾ അനുവദിക്കില്ലെന്നും […]

Jan 14, 2023 - 15:13
 0
ആലിംഗനവും ഹസ്തദാനവും വിലക്കി, പ്രണയവും പാടില്ല; വിചിത്ര നിര്‍ദേശവുമായി ബ്രിട്ടണിലെ സ്‌കൂള്‍

ചെംസ്ഫോഡ്: വിദ്യാർഥികൾ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി ബ്രിട്ടണിലെ സ്കൂൾ. ചെംസ്ഫോഡിലെ ഹൈലാൻഡ് സ്കൂളാണ് വിചിത്രമായ ഉത്തരവിറക്കിയത്. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ പരിസരത്ത് വിദ്യാർഥികൾ യാതൊരു വിധത്തിലും പരസ്പരം ശരീരത്തിൽ സ്പർശിക്കരുതെന്നാണ് കർശന നിർദേശം. രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് സ്കൂൾ അധികൃതരുടെ നിർദേശം.

ആലിംഗനം, ഹസ്തദാനം, മർദനം തുടങ്ങിയ ശാരീരിക സമ്പർക്കം സ്കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കൾക്ക് അയച്ച കത്തിൽ സ്കൂൾ അധികൃതർ പറയുന്നത്. കുട്ടികളിൽ യഥാർഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ സ്കൂളിനകത്ത് പ്രണയ ബന്ധങ്ങൾ അനുവദിക്കില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ സ്കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തിൽ പറയുന്നുണ്ട്. 

സ്കൂളിനുള്ളിൽ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പർശിച്ചാൽ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പർശനത്തിനോ മറ്റൊരാളിൽ അസ്വസ്ഥതയ്ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തിൽ വിശദീകരിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാർഥികളെ സ്കൂൾ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം സ്കൂളിന്റെ കർക്കശമായ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. എന്നാൽ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്കൂൾ അധികൃതരുടെ പക്ഷം. നടപടി വിദ്യാർഥികൾക്കിടയിൽ പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയിൽ ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്കൂൾ അധികൃതർ വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow