കര്‍ണാടക സുരക്ഷിതമാകാൻ ബി.ജെ.പി അധികാരത്തില്‍ തുടരണം: അമിത് ഷാ
ബെംഗളൂരു : കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടക സുരക്ഷിതമായി തുടരണമെങ്കിൽ ബിജെപി അധികാരത്തിൽ തുടരണമെന്ന് പറയവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ടയച്ച കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പുട്ടൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. കോൺഗ്രസ് 1,700 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തുറന്നുവിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും പൂർണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. കോൺഗ്രസ് ദേശവിരുദ്ധരെ ശക്തിപ്പെടുത്തുകയാണ്. അവർക്ക് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. കർണാടകയെ സുരക്ഷിതമായി നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

What's Your Reaction?