മോദിയേക്കാള്‍ ശക്തനായ ഏകാധിപതിയാകാനാണ് പിണറായി മത്സരിക്കുന്നത്: കെസി വേണുഗോപാൽ

തിരുവനന്തപുരം : മോദിയേക്കാൾ വലിയ ഏകാധിപതിയാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഭാരത് ജോഡോ യാത്രികർക്കും കെ.സി വേണുഗോപാലിനും കെ.പി.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭ ടിവി ഒരു വിഭാഗം മാത്രം പ്രക്ഷേപണം ചെയ്യുന്നതുപോലെ കേരളത്തിലെ നിയമസഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ല. യാത്രയ്ക്കിടെ സി.പി.എമ്മിനെതിരെ ഒരക്ഷരം മിണ്ടിയില്ലെങ്കിലും രാഹുൽ ഗാന്ധിയെ സിപിഎം തുടർച്ചയായി അധിക്ഷേപിച്ചു . കോൺഗ്രസ് ഇതിനോട് പ്രതികരിക്കുക പോലും ചെയ്തില്ല. അദാനിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മോദിക്കൊപ്പം അദാനി എത്ര തവണ വിദേശയാത്ര നടത്തിയെന്നും അതിന്‍റെ ഫലമായി എത്ര കരാറുകൾ നൽകിയെന്നും ചോദിക്കുന്നത് സഭാ ചട്ടങ്ങൾക്ക് എങ്ങനെയാണ് വിരുദ്ധമാവുക എന്നും വേണുഗോപാൽ ചോദിച്ചു. ബിബിസി ഡോക്യുമെന്‍ററി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഹിന്ദു-മുസ്ലീം കലാപത്തിന് പ്രേരിപ്പിക്കുന്ന സർക്കാർ സ്പോണ്സേർഡ് ചാനലുകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. സോണിയ ഗാന്ധിക്ക് സുഖമില്ലാതിരുന്നപ്പോഴാണ് രാഹുൽ ഗാന്ധി 135 ദിവസം കൊണ്ട് 4,080 കിലോമീറ്റർ നടന്നത്. അതിനാൽ പാർട്ടിയിൽ ഒരു നേതാവ് ഉണ്ടാകുമ്പോൾ നമ്മൾ പാർട്ടിക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കണം. ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Feb 12, 2023 - 07:44
 0

What's Your Reaction?

like

dislike

love

funny

angry

sad

wow