വീടിന്റെ മേൽക്കൂരയിൽനിന്ന പലസ്തീൻ പൗരനെ വെടിവച്ച് കൊന്ന് ഇസ്രയേൽ സൈന്യം
ജെറുസലേം വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്ന പലസ്തീൻകാരനെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമള്ളയിലാണ് സംഭവം. സമീർ അസ്ലാൻ (41) എന്ന ആളാണ് മരിച്ചത്. കിഴക്കൻ ജറുസലേമിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേല് സൈന്യം കടന്നുകയറി തെരച്ചില് നടത്തുന്നത് വീക്ഷിച്ച് വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്നു സമീറെന്ന് പലസ്തീൻ അധികൃതർ പറഞ്ഞു. 17 വയസ്സുള്ള മകൻ റംസിയെ അവരുടെ വീട്ടിൽനിന്ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത് ഏകദേശം 10 മിനിറ്റിനുള്ളിലാണ് സമീർ കൊല്ലപ്പെട്ടത്. ഈ വര്ഷം ഇതുവരെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തുന്ന ഏഴാമത്തെ പലസ്തീൻകാരനാണ് ഇദ്ദേഹം. ഇതില് മൂന്ന് കുട്ടികളും ഉള്പ്പെടുന്നു. 24 മണിക്കൂറിനിടെ പലസ്തീന്കാരാണ് കൊല്ലപ്പെട്ടത്.
ജെറുസലേം
വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്ന പലസ്തീൻകാരനെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമള്ളയിലാണ് സംഭവം. സമീർ അസ്ലാൻ (41) എന്ന ആളാണ് മരിച്ചത്. കിഴക്കൻ ജറുസലേമിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേല് സൈന്യം കടന്നുകയറി തെരച്ചില് നടത്തുന്നത് വീക്ഷിച്ച് വീടിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്നു സമീറെന്ന് പലസ്തീൻ അധികൃതർ പറഞ്ഞു. 17 വയസ്സുള്ള മകൻ റംസിയെ അവരുടെ വീട്ടിൽനിന്ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത് ഏകദേശം 10 മിനിറ്റിനുള്ളിലാണ് സമീർ കൊല്ലപ്പെട്ടത്.
ഈ വര്ഷം ഇതുവരെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തുന്ന ഏഴാമത്തെ പലസ്തീൻകാരനാണ് ഇദ്ദേഹം. ഇതില് മൂന്ന് കുട്ടികളും ഉള്പ്പെടുന്നു. 24 മണിക്കൂറിനിടെ പലസ്തീന്കാരാണ് കൊല്ലപ്പെട്ടത്.
What's Your Reaction?