പീഡനക്കേസ് പ്രതിയായ സന്ദീപ് ലാമിച്ചനെ നേപ്പാള്‍ ക്രിക്കറ്റ് ടീമിൽ; തീരുമാനത്തിനെതിരെ വിമർശനം
കീര്‍ത്തിപുര്‍ : പീഡനക്കേസിൽ അറസ്റ്റിലായ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ നേപ്പാൾ ക്രിക്കറ്റ് ടീമിൽ. നമീബിയയും സ്കോട്ട്ലൻഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ടീമിലാണ് സന്ദീപ് ലാമിച്ചനെയെ ഉൾപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സന്ദീപ് അറസ്റ്റിലായത്. പിന്നീട് താരത്തെ ജാമ്യത്തിൽ വിടുകയായിരുന്നു. ജനുവരി 13 നാണ് പഠാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 വർഷം മുതൽ 12 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സന്ദീപ് ലാമിച്ചനെ ചെയ്തത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ലാമിച്ചനെയെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

What's Your Reaction?