യുവതിയുടെ മൃതദേഹം ഫ്രീസറിൽ; ധാബ ഉടമ അറസ്റ്റിൽ
ന്യൂഡൽഹി : ധാബയിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 25 കാരിയുടെ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ധാബയുടെ ഉടമ സഹിൽ ഗെലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. ഡൽഹിയിലെ ഉത്തം നഗർ നിവാസിയാണ് മരിച്ചതെന്നാണ് സൂചന. സഹിൽ ഗെലോട്ടും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതേസമയം, ഗെലോട്ട് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന് അറിഞ്ഞതോടെ യുവതി പ്രശ്നമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് മൃതദേഹം ധാബയിലെ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു.

What's Your Reaction?