എയ്റോ ഇന്ത്യ 2023: ലോകമെമ്പാടുമുള്ള ഫൈറ്റർ റഡാറുകളെ പിന്തള്ളി ഇന്ത്യയുടെ സ്വന്തം ‘ ഉത്തം’

ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും എല്ലാ യുദ്ധവിമാനങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ  ഉത്തം റഡാർ സംവിധാനം ആക്ടീവായ ഇലക്ട്രോണിക് സ്കാൻഡ് അറേ (എഇഎസ്എ) കൊണ്ട് സജ്ജീകരിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ  ഈ സംവിധാനത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ യുദ്ധവിമാനമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാറും. രാജ്യത്തുടനീളം ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത റഡാർ സംവിധാനങ്ങളാണ്. യുദ്ധ വിമാനങ്ങളെ കുറിച്ച് പറയുമ്പോൾ, റഡാറില്ലാതെ അത് അലക്ഷ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഒരു സിസ്റ്റത്തെയാണ് ഞങ്ങൾ […]

Feb 16, 2023 - 10:33
 0
എയ്റോ ഇന്ത്യ 2023: ലോകമെമ്പാടുമുള്ള ഫൈറ്റർ റഡാറുകളെ പിന്തള്ളി ഇന്ത്യയുടെ സ്വന്തം ‘ ഉത്തം’

ഇന്ത്യൻ വ്യോമസേനയുടെയും നാവികസേനയുടെയും എല്ലാ യുദ്ധവിമാനങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ  ഉത്തം റഡാർ സംവിധാനം ആക്ടീവായ ഇലക്ട്രോണിക് സ്കാൻഡ് അറേ (എഇഎസ്എ) കൊണ്ട് സജ്ജീകരിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ  ഈ സംവിധാനത്തിൽ സജ്ജീകരിക്കുന്ന ആദ്യത്തെ യുദ്ധവിമാനമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാറും.

രാജ്യത്തുടനീളം ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത റഡാർ സംവിധാനങ്ങളാണ്. യുദ്ധ വിമാനങ്ങളെ കുറിച്ച് പറയുമ്പോൾ, റഡാറില്ലാതെ അത് അലക്ഷ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഒരു സിസ്റ്റത്തെയാണ് ഞങ്ങൾ പൂർണ്ണമായും ആശ്രയിക്കുന്നത്. എന്നാൽ ഇന്ന്  നമ്മുടെ ലാബ് ഇലക്‌ട്രോണിക്‌സ് & റഡാർ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (LRDE) സ്വന്തമായി റഡാർ സിസ്റ്റം വികസിപ്പിക്കുന്നതിലേക്ക് വളർന്നിരിക്കുന്നു. അതിനെയാണ് നമ്മൾ ഉത്തം എന്ന് പേരിട്ട് വിളിക്കുന്നത്’- ഡിആർഡിഒയിലെ ഡയറക്ടർ ജനറൽ-ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് (ഇസിഎസ്) ബി കെ ദാസ് എയ്‌റോ ഇന്ത്യ 2023-ൽ ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു.

റഡാർ സംവിധാനങ്ങളുടെ ഇറക്കുമതി പ്രതിരോധ മന്ത്രാലയം നെഗറ്റീവ് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എൽസിഎ തേജസ് എംകെ1-ന് ശേഷം സുഖോയ്-30MKI, മിഗ്-29 എന്നിവ ഉത്തമിൽ സജ്ജീകരിക്കും. ഇവയെല്ലാം ഉത്തം റഡാർ സംവിധാനവുമായി സംയോജിക്കുന്ന പ്രവൃത്തികൾ 2025-ൽ ആരംഭിക്കും.  ‘ഉത്തം ഒരു സജീവ ഇലക്ട്രോണിക് നിരീക്ഷണ റഡാറാണ് (ESR).സ്കാനിങ്ങിനായി റഡാർ ചലിക്കേണ്ടതില്ല. ബീമുകൾ നീങ്ങുകയും അത് വിവരങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ കോൺഫിഗർ ചെയ്യാവുന്ന റഡാറാണിത്. ഇത്തരത്തിൽ എല്ലാ പ്ലാറ്റ്ഫോമുകളും ഉത്തവുമായി സംയോജിപ്പിക്കാൻ ഒരുങ്ങുകയാണ്. പുറമെ എല്ലാ റഷ്യൻ നിർമിതവും അല്ലാത്തതുമായ യുദ്ധവിമാനങ്ങളുമായും ഉത്തം സംയോജിപ്പിക്കുമെന്നും ഡോ. ദാസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow